Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഓണവിപണി :...

ഓണവിപണി : സംസ്ഥാനത്ത്  പൂവില കുതിച്ചു തുടങ്ങി

കോട്ടയം : സംസ്ഥാനത്ത് ഓണവിപണി സജീവമാകുന്നതിന് മുമ്പേ പൂവില കുതിച്ചു തുടങ്ങി. അത്തപ്പൂക്കളത്തിലെ പ്രധാന പൂവായ ബന്ദി ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കിടെ ഇരട്ടി വിലയായത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെ നിരക്കില്‍ മധ്യകേരളത്തില്‍ വിറ്റിരുന്ന ബന്ദിപ്പൂവിന് ഇപ്പോള്‍ 150 രൂപയാണ് വില.

100 രൂപ വിലയുണ്ടായിരുന്ന നന്ദ്യാര്‍വട്ടത്തിനും റോസാപ്പൂവിനും യഥാക്രമം 300-ഉം 200-ഉം രൂപയായി. മുല്ലപ്പൂവിന് ഇപ്പോള്‍ 350 രൂപയാണ് വില. ചിങ്ങമാകുന്നതോടെ ഇനിയും കൂടിയേക്കാമെന്ന് കച്ചവടക്കാര്‍ പറയുന്നു.

ബെംഗളൂരു മേഖലയില്‍നിന്നാണ് കൂടുതല്‍ പൂക്കള്‍ എത്തിക്കുന്നത്. അത്തപ്പൂക്കളം ഇട്ടുതുടങ്ങാന്‍ ഇനി 15 നാള്‍കൂടിയുണ്ട്.  അത്താഘോഷം തുടങ്ങുന്നതോടെ വാടാമുല്ലയുമെത്തും. ജമന്തിപ്പൂവിന് 300-350 ആണ് ഇപ്പോഴത്തെ വില. കേരളത്തില്‍ അത്താഘോഷം തുടങ്ങുന്നതിനൊപ്പം വിനായകചതുര്‍ഥികൂടി വരുന്നതോടെ പൂവില ഇനിയും ഉയരാൻ സാധ്യത.

2024ല്‍ ഓണക്കാലത്ത് 150 രൂപയായിരുന്നു വാടാമുല്ലയുടെ ശരാശരിവില. ഇത്തവണ 50 രൂപയെങ്കിലും കൂടുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന...

പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക്  ജീവപര്യന്തവും 6 ലക്ഷം പിഴയും

പത്തനംതിട്ട : പതിനാറുകാരിയെ പീഡിപ്പിച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ചെന്നീർക്കര പ്രക്കാനം മലങ്കാവ് കുരിശിന്റെ സമീപം ആലു നിൽക്കുന്നതിൽ...
- Advertisment -

Most Popular

- Advertisement -