പാലക്കാട് : പാലക്കാട് ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടിയ രോഗിയെ എട്ടാം തീയതി രോഗം സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.






