പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ ഹെറിറ്റേജ് ഏവിയേഷന്റെ കീഴിലുളള അഗസ്ത 109 വിടി ഇവിവി ഹെലികോപ്ടർ അപകടത്തിൽപെട്ടത്. രണ്ട് പൈലറ്റുമാരും ഒരു എൻജിനീയറുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല.