Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഓടുന്ന...

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു ഡ്രൈവർ വെന്തുമരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുകയായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഫയർഫോഴ്‌സ്‌ എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉൽസവം : കടപ്പൂര് കരക്കാരുടെ  സമർപ്പണം 17-ന്

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ  ഉത്സവത്തിനായി കടപ്പൂര് നിവാസികളുടെ നേതൃത്വത്തിലുള്ള കുലവാഴ,കരിക്കിൻ കുല സമർപ്പണം ഫെബ്രുവരി 17-ന് നടക്കും. കാലങ്ങളായി കടപ്പൂര് നിവാസികൾ അവരവരുടെ വീടുകളിൽ നട്ടുവളർത്തിയ കുലവാഴ,കരിക്കിൻകുല,കരിമ്പ് തുടങ്ങിയ കാർഷിക...

നടിയെ ആക്രമിച്ച കേസ് : സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം.ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ നൽകിയ നിയമോപദേശത്തിലാണ് ജഡ്ജിക്കെതിരെ പരാമർശമുള്ളത്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ...
- Advertisment -

Most Popular

- Advertisement -