Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടകർ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും  കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു തീർഥാടകൻ മരിച്ചു

റാന്നി : മന്ദിരം പടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു തീർഥാടകൻ മരിച്ചു. കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്ക്. ഇന്ന് 1.45 ന് ആയിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശി വിനോദ് (36) ആണ് മരിച്ചത്.

തമിഴ്നാട്ടിൽ നിന്ന് എത്തിയവർ സഞ്ചരിച്ച ബസും എതിരെ വന്ന കാറും ആണ് കൂട്ടിയിടിച്ചത്. ബസ് കാറിൽ ഇടിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല റോഡ് വികസനത്തിന് പ്രത്യേക പരിഗണന: മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടന റോഡുകളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന റാന്നി വലിയകാവ് റിസര്‍വ് റോഡിന്റെ...

സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

പത്തനംതിട്ട : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -