കോട്ടയം : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ അനുസ്മരണ സമ്മേളനം രാവിലെ 9ന് പുതുപ്പള്ളി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ നടക്കും .ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്യും .തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിർവഹിക്കും .