Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ ലൈഫ്...

ഓപ്പറേഷൻ ലൈഫ് : 7 ജില്ലകളിലായി 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ നിന്നായി ആകെ 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി.

ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയിൽ നിന്നാണ്. കൊല്ലത്ത് വ്യാജ എഫ്.എസ്.എസ്.എ.ഐ. നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വിൽപ്പനയ്ക്കായി തയ്യാറാക്കിയ 5,800 ലിറ്റർ കേര സൂര്യ, കേര ഹരിതം ബ്രാൻഡ് വെളിച്ചെണ്ണ ഉൾപ്പെടെ 9,337 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തിട്ടുണ്ട്. മണ്ണാറശാല പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും നിലവാരമില്ലാത്ത 2,480 ലിറ്റർ ഹരി ഗീതം വെളിച്ചെണ്ണ ഉൾപ്പെടെ ആലപ്പുഴ ജില്ലയിൽ നിന്നും ആകെ 6,530 ലിറ്റർ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.

ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.പൊതുജനങ്ങൾക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ടോൾഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. ആകെ 4,27,021 വിദ്യാർഥികലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. രാവിലെ 9.30നാണ്...

കലവൂരിലെ വയോധികയുടെ കൊലപാതകം : പ്രതികൾ കർണാടകയിൽ പിടിയിൽ

ആലപ്പുഴ : കലവൂരിൽ വയോധികയായ സുഭദ്രയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്.കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണു പിടിയിലായിരിക്കുന്നത്‌.കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. എറണാകുളത്തുനിന്ന്...
- Advertisment -

Most Popular

- Advertisement -