പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ നടത്തി. കെ.പി.ജി.ഡി. സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ യുദ്ധ വിരുദ്ധ പ്രഭാഷണം നടത്തി. എം.ആർ.ജയപ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,സംസ്ഥാന സമിതി അംഗങ്ങളായ രജനി പ്രദീപ്,എലിസബത്ത് അബു, ഏബൽ മാത്യു,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,അബ്ദുൾ കലാം ആസാദ്,ജോസ് പനച്ചയ്ക്കൽ,അഡ്വ.ഷൈനി ജോർജ്ജ്,പി.റ്റി.രാജു,പ്രകാശ് പേരങ്ങാട്ട്,സജീ ദേവി എൽ, പ്രദീപ് കുളങ്ങര,ഉഷാ തോമസ്,പി.കെ.ഏബ്രഹാം.,ഷീജാ മുരളീധരൻ,വിജയ ലക്ഷ്മി ഉണ്ണിത്താൻ,ലാലി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.