കൊച്ചി: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംവരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും.
മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു സപ്ലൈകോക്ക് വേണ്ടി കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
ആഗസ്റ്റ് 25 മുതൽ നവംബർ 15 വരെ സപ്ലൈകോയുടെ കൊച്ചി കടവന്ത്ര കേന്ദ്രകാര്യാലയത്തിൽ മില്ലുടമകൾക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.