തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്‌ത് സിപിഎം. മുമ്പ് സിപിഎം നേതാക്കൾ പദ്മ പുരസ്‌കാരങ്ങൾ തിരസ്‌കരിച്ചത് അവരുടെ വ്യക്തിപരമായ നിലപാടിന്റെ ഭാഗമാണെന്നാണ് പാർട്ടി വിശദീകരണം. പത്മ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട് എന്നായിരുന്നു വിഎസിന്‍റെ മകൻ അരുണ്‍കുമാര്‍ പ്രതികരിച്ചത്.നേരത്തെ കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് ലഭിച്ച പത്മവിഭൂഷൺ പാർട്ടിയും ഇഎംഎസും നിരസിച്ചിരുന്നു.






