Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiപഹല്‍ഗാം ആക്രമണം...

പഹല്‍ഗാം ആക്രമണം : സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന

ന്യൂഡൽഹി : പഹല്‍ഗാം ആക്രമണത്തിൽ സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി തുടങ്ങി. ലഷ്‌കര്‍ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് തദ്വയുടെ വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു.

കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.

അതേസമയം യു എ ഇ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. പാക് പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്നും മൂന്നുപേര്‍ക്ക് നല്‍കിയ നോട്ടീസ് പിൻവലിച്ചു.

ദീർഘകാല വിസക്കായുള്ള പാക് വനിതയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത ഷീന നാസിന്റെ ഹർജിയാണ് ഫോറിനേഴ്‌സ് ആക്ട് ചൂണ്ടിക്കാട്ടി തള്ളിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി കസ്റ്റഡിയില്‍

പാലക്കാട് :പാലക്കാട് ഒലവക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബര്‍ഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്ന്...

Kerala Lottery Results : 31-03-2025 Win Win W-815

1st Prize Rs.7,500,000/- (75 Lakhs) WX 368845 (ERNAKULAM) Consolation Prize Rs.8,000/- WN 368845 WO 368845 WP 368845 WR 368845 WS 368845 WT 368845 WU 368845 WV 368845 WW...
- Advertisment -

Most Popular

- Advertisement -