Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഅഫ്ഗാനെ ആക്രമിച്ച്...

അഫ്ഗാനെ ആക്രമിച്ച് പാകിസ്ഥാൻ : 133 പേരെ വധിച്ചെന്ന് അവകാശവാദം

കാബൂൾ : അഫ്ഗാനിസ്ഥാനുമായി യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. താലിബാനുമായി  തുറന്നയുദ്ധം ആരംഭിച്ചെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. ആക്രമണത്തിൽ 133 താലിബാൻകാർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു.

തിരിച്ചടിച്ച അഫ്ഗാൻ സേന 19 പാക്ക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാനും അവകാശപ്പെട്ടു.വ്യാഴാഴ്ച രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടങ്ങിയത്.ഭീകരവാദികളെ താലിബാൻ സഹായിക്കുന്നു എന്നാരോപിച്ച് ‘ഖസബ് ലിൽ ഹഖ്’ എന്ന പേരിട്ട സൈനിക നടപടിക്കാണ് പാകിസ്താൻ തുടക്കം കുറിച്ചിരിക്കുന്നത്.നംഗർഹാർ, പക്ടിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പാക് അവകാശവാദം.

കാബൂളിലും കാണ്ഡഹാറിലും പാകിസ്താൻ വ്യോമാക്രമണം നടത്തിയതായും അതിർത്തി കടന്ന പാക് വിമാനം വെടിവെച്ചിട്ടതായി അഫ്ഗാനിസ്താൻ അവകാശപ്പെട്ടു. ജനവാസ മേഖലകളിലും മദ്രസകളിലും നടത്തിയ പാക് ബോംബാക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും താലിബാൻ വെളിപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു

കൊച്ചി : പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ(34)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30യോടെയാണ് സംഭവം .ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു....

ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത :  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. തുടർന്നുള്ള ജില്ലകളിലും യെല്ലോ...
- Advertisment -

Most Popular

- Advertisement -