Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalപാകിസ്താൻ ഭീകരതയ്‌ക്ക്...

പാകിസ്താൻ ഭീകരതയ്‌ക്ക് ഇന്ധനം നൽകുന്ന തെമ്മാടി രാജ്യം : യുഎന്നിൽ ഇന്ത്യ

ന്യൂയോർക്ക് : പാക്കിസ്ഥാന് എതിരെ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) ആഞ്ഞടിച്ച് ഇന്ത്യ. പാക്കിസ്ഥാനെ ഭീകരതയ്‌ക്ക് ഇന്ധനം നൽകുന്ന തെമ്മാടി രാഷ്ട്രമെന്ന് യുഎന്നിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിശേഷിപ്പിച്ചു.

“പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ പിന്തുണച്ചിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ആഗോള ഭീകരതയ്‌ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് അതിലൂടെ തുറന്നുകാട്ടപ്പെടുകയാണ്’’.യോജ്‍ന പട്ടേൽ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ആഗോള സമൂഹം നൽകിയ ശക്തവും വ്യക്തവുമായ പിന്തുണയ്‌ക്കും ഐക്യദാർഢ്യത്തിനും ഇന്ത്യ നന്ദി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബശ്രീ ബഡ്സ് കലോത്സവം ‘തില്ലാന-2025’ന് കൊടിയേറി

കൊല്ലം: ആറാമത് കുടുംബശ്രീ സംസ്ഥാനതല ബഡ്സ് കലോത്സവം 'തില്ലാന' 2025 കൊടിയേറി. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ വൈകുന്നേരം 3.00ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്...

ക്രൈസ്തവർ ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു

പത്തനംതിട്ട: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികൾ  ഈ‍ ദിവസം...
- Advertisment -

Most Popular

- Advertisement -