ശ്രീനഗർ : ജമ്മുവിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു.തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ജമ്മുവിൽ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു.ഉറിയിൽ പാക്ക് വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതര പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്നലെ പാകിസ്ഥാൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽഅവരുടെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും ഇന്ത്യ തകർത്തു. രണ്ട് പാക്കിസ്ഥാൻ പൈലറ്റുമാരെ ഇന്ത്യ പിടികൂടിയിട്ടുണ്ട്. ജമ്മുവിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. പിന്നാലെ ഇന്ത്യ കനത്ത പ്രത്യാക്രമണം നടത്തി .പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണ് സൂചന .വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനം രാവിലെ 10ന് നടക്കും
അതേസമയം ,ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎല്‍എ) ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട് .