അമ്പലപ്പുഴ: പള്ളിപ്പാനയുടെ രണ്ടാം ദിനമായ തിങ്കളാഴ്ച ഓത്തും മുറോത്തും കൂടാതെ രക്ഷാകലശ പൂജയും നടക്കും. മൂന്നാം ദിവസമായ ചൊവ്വാഴ്ചയാണ് പ്രസിദ്ധമായ കോഴിയെ കുഴിച്ചിടലും ഭീഷ്മ ശരശയനവും നടക്കുന്നത്. പള്ളിപ്പന്തലിലേക്ക് കോയ്മ വടിയിൽ ദേവചൈതന്യം എഴുന്നള്ളിച്ച് കഴിഞ്ഞാൽ ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണമുണ്ട്
കൂത്താടികളായ സി.ഹരിദാസ് കെ ഉണ്ണികൃഷ്ണൻ, ശശിക്കുട്ടൻ, സാബു ജയൻ വിഷ്ണു പുറനാടികളായ രവി പുറമറ്റം, ആനന്ദ്, കണിയാൻ കെ ജി രാജീവ് കുമാർ, പാണൻ രാധാകൃഷ്ണൻ, തച്ചൻ വാസുദേവൻ ആശാരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും നാരായണൻ ആചാരി ആണ് കാപ്പുകൾ നിർമ്മിച്ചത്.
ക്ഷേത്രം തന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ പുതുമന എസ് ദാമോദരൻ നമ്പൂതിരി, വർക്കിംഗ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ ടി ആർ രാജീവ് എന്നിവർ നേതൃത്വം നൽകും.






