Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃത ഭോജനം പദ്ധതി ഉത്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന് മുന്നോടിയായി അമൃത ഭോജനം പദ്ധതി സംസ്ഥാനകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്‌തു . സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾകൃഷി ചെയ്താൽ ആശുപത്രികളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും അദ്ദഹം പറഞ്ഞു.മന്ത്രി ക്ഷേത്രത്തിൽ ജൈവ പച്ചക്കറി കൃഷി നടുകയും ചെയ്തു. സത്രത്തിനു വേണ്ടി വീടുകൾ തോറും കൃഷി ചെയ്യുന്നതിന് തൈകൾ ക്ഷേത്രത്തിൽ വെച്ച് വീട്ടമ്മമാർക്കും വിതരണം ചെയ്തു.സത്രം ലോഗോ പ്രകാശനം അഡ്വ. ജോബ് മൈക്കിൾ എം എൽ എ നിർവഹിച്ചു. സത്ര സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ രാജു, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ അനീന സൂസൻ സക്കറിയ, അഗ്രികൾച്ചർ റസിയ എ സലാം, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഉണ്ണികൃഷ്ണൻ നായർ എം വി, വാർഡ് മെമ്പർ ദീപാ ഉണ്ണികൃഷ്ണൻ, സബ് ഗ്രൂപ്പ്‌ ഓഫീസർ അരുൺ കുമാർ, സത്ര സമിതി കൺവീനർ വിനോദ് ജി. നായർ , സുജിത് സുന്ദർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ.വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്.രാവിലെ പതിനൊന്നരയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു.അടുത്തുള്ള ക്ഷേത്രത്തിലെ...

ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യം : ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

പരുമല : ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിന്‍ സവിധേ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവും ലഹരിയും...
- Advertisment -

Most Popular

- Advertisement -