കൊച്ചി : വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയിൽ.വെടിക്കെട്ടിന് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇരു ദേവസ്വങ്ങളും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ പുതിയ സ്ഫോടകവസ്തു നിയമപ്രകാരം വെടിക്കെട്ട് നടത്താൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. പാറമേക്കാവിന്റെ വേല ജനുവരി മൂന്നിനും തിരുവമ്പാടിയുടെ അഞ്ചിനുമാണ് .