കൊച്ചി : ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയും മകനും മറ്റ് നാലുപേരുമായി തായ്‌ലന്റിലേക്ക് പോകാനെത്തിയ പ്രശാന്ത് സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബാഗിൽ ബോംബാണെന്ന് പരിഹാസ രൂപേണ പറഞ്ഞു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ വിവരം റിപ്പോർട്ട് ചെയ്തു. ഇയാളുടെയും ഒപ്പമുള്ള ആളുകളുടെയും ബാഗുകൾ വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധിച്ചു. ഇതോടെ പുലർച്ചെ 2.10 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.30 കഴിഞ്ഞാണ് യാത്ര തിരിച്ചത്.