കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകൾക്ക് ഒരുക്കമായി. ഏപ്രിൽ 12 ലാസറിന്റെ ശനി രാവിലെ 7 ന് വിശുദ്ധ കുർബാന, 5.30ന് സന്ധ്യാനമസ്ക്കാരം.
ഏപ്രിൽ 13 ഓശാന ഞായർ ദിനത്തിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന, 8 മണിക്ക് പ്രദക്ഷിണം, ഓശാന ശുശ്രൂഷ. വൈകീട്ട് 5.30ന് സന്ധ്യാനമസ്ക്കാരം. 6.30ന് ധ്യാനം, 7മണിക്ക് സൂത്താറ നമസ്ക്കാരം.
തിങ്കൾ,ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 5മണിക്ക് രാത്രി നമസ്ക്കാരം, 8.30ന് പ്രഭാത നമസ്ക്കാരം, മൂന്നാംമണി നമസ്ക്കാരം. 12മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരം, ഒൻപതാം മണി നമസ്ക്കാരം. 5.30ന് സന്ധ്യാനമസ്ക്കാരം, 6.30ന് ധ്യാനം, 7മണിക്ക് സൂത്താറ.
ഏപ്രിൽ 12 പെസഹാദിനത്തിൽ പുലർച്ചെ 2.30ന് രാത്രി നമസ്ക്കാരം, 3.30ന് പ്രഭാത നമസ്ക്കാരം, 4.30ന് വിശുദ്ധ കുർബാന, 12മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരം, 5.30ന് സന്ധ്യാ നമസ്ക്കാരം.
ദു:ഖവെള്ളി ദിനത്തിൽ രാവിലെ 5മണിക്ക് രാത്രി നമസ്ക്കാരം, 8.30ന് പ്രഭാതം- മൂന്നാം മണി നമസ്ക്കാരം, പ്രദക്ഷിണം. 11മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരം- ഒൻപതാം മണി നമസ്ക്കാരം, ധ്യാന പ്രസംഗം, 1മണിക്ക് സ്ലീബാ വന്ദനവിന്റെ ക്രമം, പ്രദക്ഷിണം. 3 മണിക്ക് കബറടക്ക ശുശ്രൂഷ തുടർന്ന് നേർച്ചക്കഞ്ഞി. 5.30ന് സന്ധ്യാനമസ്ക്കാരം.
ഏപ്രിൽ 19ന് അറിയിപ്പിന്റെ ശനി ആചരിക്കും. രാവിലെ 5ന് രാത്രി- പ്രഭാത നമസ്ക്കാരം, 10.30ന് മൂന്നാംമണി, മദ്ധ്യാഹ്നം,ഒൻപതാം മണി നമസ്ക്കാരങ്ങൾ. 11ന് വിശുദ്ധ കുർബാന, ധൂപ പ്രാർത്ഥന. 5.30ന് സന്ധ്യാ നമസ്ക്കാരം.
ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2.30ന് ആരംഭിക്കും. 3 മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനം. 3.15ന് പ്രഭാത നമസക്കാരം, 4മണിക്ക് ഉയിർപ്പിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന. 6.30ന് ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ച വിളമ്പ്. കാതോലിക്കേറ്റ് അരമനയിലെ ഹാശാ ശുശ്രൂഷകൾക്ക് മാനേജർ റവ.ഫാ. യാക്കോബ് തോമസ് റമ്പാൻ നേതൃത്വം നൽകും