Friday, February 21, 2025
No menu items!

subscribe-youtube-channel

HomeCareerപത്തനംതിട്ട പീഡനം-...

പത്തനംതിട്ട പീഡനം- 58 പേർ പ്രതികൾ: 42 പേർ അറസ്റ്റിൽ

പത്തനംതിട്ട: കായിക താരമായ ദളിത് വിദ്യാർഥിനി  ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ്  പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. ആകെ 42  പ്രതികൾ അറസ്റ്റിലായി. 14 പേരേ കൂടി പിടികൂടാനുണ്ട്. കേസിൽ 58 പ്രതികൾ ഉണ്ടെന്നും എല്ലാവരെയും തിരിച്ച്അറിഞ്ഞെന്നും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.

പത്തനംതിട്ടയിൽ ആകെ11കേസുകളിലായി 26 പ്രതികളും,ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.

പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമീബിക് മസ്തിഷ്‌ക ജ്വരം : കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരൻ മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ചികിത്സയിലിരുന്ന 12 വയസുകാരൻ മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകൻ ഇ.പി മൃദുലാണ് മരിച്ചത് .ഇന്നലെ...

ദേശീയപാതാ വികസനത്തിനുളള പദ്ധതി  പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍  ഇടപെടും- മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊല്ലം : സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള പദ്ധതി പ്രവർത്തനങ്ങളെല്ലാം അതിവേഗത്തിൽ ആക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം....
- Advertisment -

Most Popular

- Advertisement -