Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeCareerപത്തനംതിട്ട പീഡനം:...

പത്തനംതിട്ട പീഡനം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട:  കായികതാര ദളിത് വിദ്യാർത്ഥിനി ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി. സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന് പോലീസ്. ഈമാസം 10 ന് ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ആദ്യകേസ്‌ മുതൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിലൂടെ, 4 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം പ്രതികളെയും കുടുക്കാൻ അന്വേഷണസംഘത്തിന് സാധിച്ചു.ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി വിദ്യാർത്ഥിനിയുടെ മൊഴികൾ അനുസരിച്ച് ആകെ 29 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇനി അറസ്റ്റിലാവാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 9 പ്രതികളും, പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ 4 പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഇലവുംതിട്ട സ്റ്റേഷനിലെ പ്രതികളിൽ ഒരാൾ പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷമെടുത്ത  പോക്സോ കേസിൽ  നിലവിൽ ജയിലിലാണ്.

പത്തനംതിട്ട സ്റ്റേഷനിൽ പിടികൂടാനുള്ള പ്രതികളിൽ വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും.  പ്രതികളിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്, വിദ്യാർത്ഥിനിക്കൊപ്പം പഠിക്കുന്നവരും മുതിർന്ന ക്ലാസ്സുകളിൽ ഉള്ളവരുമുണ്ട്. പിടികൂടാനുള്ളവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം

ദോഹ : ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണങ്ങൾ നടത്തി . പ്രാദേശിക സമയം രാത്രി 7.42ന് ആണ് ആക്രമണം നടന്നത് .ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ...

താനൂർ കസ്റ്റഡി മരണം:നാലു പൊലീസുകാര്‍ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു .സിപിഒ മാരായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ പിടികൂടിയത്. ലഹരി...
- Advertisment -

Most Popular

- Advertisement -