ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലേ വിവാദ പരാമർശവുമായി സിപിഎം നേതാവ് എംഎം മണി.ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും പെന്‍ഷന്‍ വാങ്ങി കഴിച്ചിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എതിരെ വോട്ടു ചെയ്തുവെന്നും മണി പറഞ്ഞു .റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ച് ഇഷ്ടം പോലെ തിന്നു. എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തു, എംഎം മണി പറഞ്ഞു.






