തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ പെരിങ്ങരയിൽ നടത്തുന്ന കേരളോത്സവം 2024 കാരയ്ക്കൽ പബ്ലിക് സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോമൻ താമരച്ചാലിൽ, അനു സി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ശാന്തമ്മ ആർ നായർ, സുഭദ്രരാജൻ, ഹേൽ സൺ എന്നിവർ പ്രസംഗിച്ചു.
കലാകായിക മത്സരങ്ങൾ പെരിങ്ങര പിഎംവി ഹൈസ്കൂൾ സ്റ്റേഡിയം, കാരയ്ക്കൽ പബ്ലിക് ലൈബ്രറി ഗ്രൗണ്ട്, ഐശ്വര്യ ഇൻഡോർകോർട്ട് പെരിങ്ങര എന്നിവിടങ്ങളിൽ നടക്കും. 8 ന് സമാപിക്കും