തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത ഐരാമ്പിള്ളിൽ കലയത്ര റോഡിന്റെ മാലിശ്ശേരിപ്പടി- ആറ്റുമാലി റീച്ചിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷീന മാത്യു, എബീ സാം കോടിക്കൽ, കുഞ്ഞുമോൾ ഷാജി, പ്രസാദ് നമ്പൂതിരിമഠം, ധർമ്മമോഹൻ, ഹരിലാൽ പൂവത്ത്മടക്കൽ, എന്നിവർ പങ്കെടുത്തു.