Tuesday, April 22, 2025
No menu items!

subscribe-youtube-channel

Homeപെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി...

പെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി “നിഴലാഴ”ത്തിലെ തോൽപ്പാവകൾ

തിരുവല്ല: പെരിങ്ങര പി എം വി  ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്  സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത തോൽപ്പാവക്കൂത്തു കലാകാരനായ ശ്രീ ലക്ഷ്മണ പുലവരുടെ നേതൃത്വത്തിൽ ഹരിശ്രീ കണ്ണൻ തോൽപ്പാവക്കുത്തു കലാകേന്ദ്രത്തിലെ കലാകാരന്മാരാണ് പ്രിൻസ് മാർത്താണ്ഡ വർമ്മ  റ്റി ഇ ഐ യിൽ കലാരൂപം അവതരിപ്പിച്ചത്.

ഉത്ഘാടനം  പഞ്ചായത്ത്‌ പ്രസിഡന്റ്‌  എബ്രഹാം തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ, സ്കൂൾ മാനേജർ ശോഭന ദേവി, പത്തനംതിട്ട ഡയറ്റ് അധ്യാപിക ഡോ ദേവി എന്നിവർ  പങ്കെടുത്തു.

അന്യം നിന്നു പോകുന്ന ഇത്തരം പരമ്പരാഗത കലാരൂപങ്ങളെ കുട്ടികളിലേക്ക് എത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രിൻസ് മുന്നോട്ട് വെയ്ക്കുന്ന ആശയം എന്ന് പ്രിൻസിപ്പൽ  ബൈജു ദാമോദരരു ചടങ്ങിൽ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് തുടങ്ങി

ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയിലെ മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന്റെ തുടർ പ്രവർത്തനമായ രണ്ടാംഘട്ട ബ്രാൻഡ് ഓഡിറ്റിംഗ്  ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ്...

ഓയൂരിൽ 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു : ഗുരുതര പരിക്ക്

കൊല്ലം : ഓയൂരിൽ അമ്മയോടൊപ്പമിരുന്ന 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കേറ്റു. ഏരൂർ പത്തടിയിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -