Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപി.എഫ് പലിശ...

പി.എഫ് പലിശ 7.1 ശതമാനം

തിരുവനന്തപുരം : 2025 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രൊവിഡന്റ് ഫണ്ടിലും (കേന്ദ്ര സർവീസ്) മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1 ശതമാനം പലിശ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ജനറൽ പ്രൊവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രൊവിഡന്റ് ഫണ്ടിലുമുള്ള നിക്ഷേപങ്ങൾക്ക് 2025 ജനുവരി 1 മുതൽ മാർച്ച് 31 വരെ കാലയളവിൽ 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ്, കേരള എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (വൈദ്യരത്നം ആയുർവേദ കോളേജ്), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (കേരള സംസ്ഥാന ആയുർവേദ പഠന ഗവേഷണ സൊസൈറ്റി), കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കേരള പാർട്ട് ടൈം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് എന്നീ നിക്ഷേപങ്ങൾക്കാണ് ഉത്തരവ് ബാധകമാകുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മകളുടെ മുന്നിൽ വച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് .കരിക്കോട് അപ്പോളോ ന​ഗറിൽ കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54)...

ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി വ്യാജം

ന്യൂഡൽഹി: ഡൽഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അറിയിച്ചു....
- Advertisment -

Most Popular

- Advertisement -