തിരുവല്ല : സമന്വയ മത സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നാലാമത് ചരമവാർഷികവും അനുസ്മരണ യോഗവും നടത്തി.അനുസ്മരണ യോഗം ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായവർക്കു വേണ്ടി തൻ്റെ ജീവിതം മറ്റുള്ളവർക്ക് മാതൃകത്തിയ മഹാനായ വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം മെത്രാപ്പോലീത്തയെന്ന യോഗത്തിൽ അനുസ്മരിച്ചു. ലോകമെമ്പാടുമുള്ള ജനസമൂഹം ആദരവോടെയും, സ്നേഹേത്തോടെയും കണ്ടിരുന്ന മഹാനുഭാവൻ്റെ ധന്യമായ ജീവിതം എക്കാലത്തും സ്മരിക്കുന്ന ഒർമ്മകളായി നിലനിൽക്കുമെന്നു് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സമന്വയ മത സൗഹൃദ വേദിക്ക് എന്നും മാർഗദർശിയായിരുന്നു ക്രിസോസ്റ്റം മെത്രാപ്പോലീത്തയെന്ന് അനുസ്മരണ പ്രഭാഷകൾ ഓർമപ്പെടുത്തി. യോഗത്തിൽ പ്രസിഡൻ്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.ഏബ്രഹാം മുളമൂട്ടിൽ, പി.എം.അനീർ, അഡ്വ.വർഗീസ് മാമ്മൻ, എം.സലീം, വിനോദ് തിരുമൂലപുരം, മാത്യൂസ് ജേക്കബ്, കെ.പ്രകാശ് ബാബു, ഷാജി തിരുവല്ല, ഷെൽട്ടൺ വി റാഫേൽ എന്നിവർ പ്രസംഗിച്ചു.