ശബരിമല : ശബരിമല പാതയിൽ മരക്കൊമ്പ് വീണ് തീർഥാടകന് പരുക്ക്. സഞ്ജു (29) എന്ന തീർഥാടകനാണ് തലയ്ക്ക് പരുക്കേറ്റത്. ചന്ദ്രാനന്ദൻ റോഡ് വഴി ഇന്ന് സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.