കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിത മാധ്യമ കള്ള പ്രചാരവേലയാണെന്ന് കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ സ്റ്റീഫൻ ആരോപിച്ചു.
നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ നടക്കുന്ന വാർത്തകൾ സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്.ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല.പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്.കെഎസ്‌യു എന്ന പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ലയെന്നും ആകാശ സ്റ്റീഫൻ പറഞ്ഞു.