Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപ്ലാസ്റ്റിക് രഹിത...

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കം

ഇരവിപേരൂർ :  വൈ.എം.സിഎ തിരുവല്ല സബ് – റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണ്ണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുക എന്നവയാണ് പദ്ധതിയുടെ ലക്ഷ്യം. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ റവ. ജോസഫ് ജോണി, വൈ.എം.സി.എ മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

പദ്ധതിയുടെ ഭാഗമായി ബോൾ പേനാകൾ ബോക്സിൽ നിക്ഷേപിച്ച് ഫൗണ്ടൻ പേനകൾ കുട്ടികൾക്ക് വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികയുടെ മാല കവർന്ന  കേസിലെ പ്രതിയെ പിടികൂടി

പത്തനംതിട്ട : പള്ളിയിൽ പോയശേഷം തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒരു പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി  കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ്(34)...

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ്

ആലപ്പുഴ : മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു.എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണ്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ 18 കേസുകളും കേരളത്തിൽ 8 കേസുകളും...
- Advertisment -

Most Popular

- Advertisement -