തിരുവല്ല : വള്ളംകുളം നന്നൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നന്നൂർ കിഴക്കേ വയൽപറമ്പിൽ അലീന മോഹനെയാണ് (17) രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .കവിയൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. മുത്തശ്ശിക്ക് ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്.നാട്ടുകാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിടപ്പുമുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
