ടോക്കിയോ : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി.ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ഉഭയകക്ഷി ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ച ചെയ്യും . ഞായറാഴ്ച ജപ്പാനിൽ നിന്ന് പ്രധാനമന്ത്രി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലെത്തും.