ആലുവ : ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്.വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം..
വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ലോക്കപ്പിൽ ഇട്ടിരിക്കുകയായിരുന്നു.ലോക്കപ്പ് പൂട്ടിയിരുന്നില്ല. ലോക്കപ്പിന് അകത്തുനിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയതാണെന്നാണ് നിഗമനം. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.