തിരുവല്ല : പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 98-മത് ജന്മദിനാഘോഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 25 ന് സഭാ ആസ്ഥാനത്തും ശാഖകളിലും ആഘോഷിക്കും. രാവിലെ വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക് ശേഷം സഭാ പ്രസിഡൻ്റ് വൈ സദാശിവൻ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.
തുടർന്ന് തങ്കവിലാസം ബംഗ്ലാവിലെ വാഴ്ചയിൻ അധിപൻ്റെ സന്നിധിയിൽ ആചാര്യകലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഗീതാരാധന നടക്കും. വൈകിട്ട് 4 ന് സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ജന്മദിന സമ്മേളനം പി.ആർ.ഡി.എസ്സ് പ്രസിഡൻ്റ് വൈ. സദാശിവൻ ഉത്ഘാടനം ചെയ്യും.
ഗുരുകുലശ്രേഷ്ഠൻ എം ഭാസ്ക്കരൻ ആശീർവാദം നൽകും. ജനറൽ സെക്രട്ടറിമാരായ കെ.ഡീ സീത്കുമാർ മുഖ്യപ്രഭാഷണവും റ്റി.കെ അനീഷ് ജന്മദിന സന്ദേശവും നൽകും.