പത്തനംതിട്ട : തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയും, കൂടെ ഉണ്ടായിരുന്ന ഒന്നര വയസ്സുകാരിയെ ഉപദ്രവിച്ചതായും പറയുന്നു. തിരുവല്ല കുറ്റൂരിലാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ 14 കാരിയാണ് പീഡനത്തിനിരയായത്. സംഭവസമയത്ത് മാതാപിതാക്കൾ ജോലിക്കുപോയിരിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതികൾ വീട്ടിൽ കയറി ക്രൂരത നടത്തിയത്. വീട്ടിനുള്ളിലെ ബഹളം കേട്ട് നാട്ടുകാർ ഓടി എത്തി പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.






