ആറന്മുള : ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ ആറന്മുളയിലെ വസതിയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഇവിടെ ബാരിക്കേഡും സ്ഥാപിച്ചു. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.
പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിൽ വച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി സ്വർണാപഹരണം സംബന്ധിച്ച് ഗുഡാലോചന നടത്തിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ. കേസിൽ ആറാം പ്രതിയാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയ പത്മകുമാർ.
അതേ സമയം പത്‌മകുമാർ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. നിലവിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരെ എന്തു നടപടി സ്വീകരിക്കുമെന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണാപഹരണ കേസ് സംബന്ധിച്ച് ഒരു മാസം മുൻപ് പത്മകുമാർ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ” ദൈവതുല്യർ പറഞ്ഞാൽ ഞാൻ എന്തു ചെയ്യും” എന്ന സംഭാഷണ ശകലത്തിൻ്റെ പൊരുൾ തിരിക്കാനുള്ള ശ്രമവും എസ് ഐ ടി ആരംഭിച്ചു. അങ്ങനെയായാൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി പി എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് സാധ്യത






