Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiഷൈൻ ടോം...

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ . ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ഷൈനിനു മേൽ ചുമത്തിയിട്ടുള്ളത്. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് കേസ്. മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്.

രാവിലെ പത്തരയോടെ ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ഷൈനിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു.ഡാൻസാഫ് സംഘം ഹോട്ടലിൽ അന്വേഷിച്ചെത്തിയ മുഖ്യ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ഓടിയതെന്നുമാണ് ഷൈൻ നൽകിയ മൊഴി.

ഷൈനിനെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും. ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.  ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ:  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 21) അവധി നൽകി ജില്ലാ കളക്ടർ...

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി : കണ്ണൂർ എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ല. സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ...
- Advertisment -

Most Popular

- Advertisement -