Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയമലംഘനങ്ങൾക്കുള്ള...

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാൻ പോലീസ് സബ് ഡിവിഷൻതല അദാലത്ത്

പത്തനംതിട്ട: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിന് പൊതുജനങ്ങൾക്ക് പോലീസ് സബ് ഡിവിഷൻ തലത്തിൽ അവസരം.

ഇരു വകുപ്പുകളും നൽകിയിട്ടുള്ള പിഴത്തുകകളിൽ 2021 മുതൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവയിൽ പിഴ ഒടുക്കി തുടർനടപടികളിൽ നിന്നും  ഒഴിവാകാം.

മുൻ കാലങ്ങളിൽ  ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പു എൻഫോഴ്സ്‌മെന്റ് വിഭാഗവും ചേർന്ന് ജില്ലാതല അദാലത്ത്  സംഘടിപ്പിച്ചിരുന്നു.
ജില്ലയിലെ 5 പോലീസ് സബ് ഡിവിഷനുകളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് അദാലത്ത്.

കോന്നി പോലീസ് സ്റ്റേഷനിൽ ഏപ്രിൽ നാലിന് കോന്നി സബ് ഡിവിഷൻ തല അദാലത്തും, അടൂർ സബ് ഡിവിഷന്റേത് അടുത്ത ദിവസം  അടൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ നടക്കും.

തിരുവല്ലയിലേത് ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ 7 നും, റാന്നിയിലേത് റാന്നി പോലീസ് സ്റ്റേഷൻ ശിശു സൗഹൃദഇടത്തിൽ 10 നുമാണ് നടക്കുക.

12 ന് പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിൽ  പത്തനംതിട്ട സബ് ഡിവിഷൻ തലത്തിലുള്ളതും നടക്കുമെന്നും, പൊതുജനങ്ങൾക്ക് നേരിട്ട് എത്തി യു പി ഐ / കാർഡ് മുഖേന പിഴത്തുകകൾ ഒടുക്കാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 31-01-2025 Nirmal NR-417

1st Prize Rs.7,000,000/- NR 318374 (CHITTUR) Consolation Prize Rs.8,000/- NN 318374 NO 318374 NP 318374 NS 318374 NT 318374 NU 318374 NV 318374 NW 318374 NX 318374...

എസ് എഫ് ഐ പ്രവർത്തകർ  തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ എസ് എഫ് ഐ പ്രവർത്തകർ കഴിഞ്ഞ രാത്രിയിൽ തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ് ഐ അടക്കം രണ്ട് പോലീസുകാർക്ക് സംഘർഷത്തിൽ  പരിക്കേറ്റിട്ടുണ്ട്. മൂന്ന്...
- Advertisment -

Most Popular

- Advertisement -