കൊച്ചി : നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്.15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്ക് നൽകാമെന്ന് പോസ്റ്റിട്ടാണ് തട്ടിപ്പ് നടന്നത് .ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായി. പിന്നിൽ ബിഹാറിൽ നിന്നുള്ള ആളുകളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചാണ് തട്ടിപ്പ്.പോസ്റ്റിൽ ഫോൺ നമ്പറുമുണ്ടായിരിക്കും. ഫോൺ നമ്പറിൽ വിളിച്ച് പണം അയയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു നൽകും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും.ഇത്തരത്തിലുള്ള പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. ആര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.