Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsNationalഡിജിപിൻ സംവിധാനവുമായി...

ഡിജിപിൻ സംവിധാനവുമായി തപാൽ വകുപ്പ്

ന്യൂഡൽഹി : ഓരോ മേൽവിലാസത്തിനും പ്രത്യേക ഡിജിറ്റല്‍ അഡ്രസ് സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമായ ഡിജിപിൻ ആണ് തപാൽ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത് .ഈ സംവിധാനം ഉപയോഗിച്ച് 4 മീറ്റര്‍ പരിധിയില്‍ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും.

പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവ ചേർന്നതാണ് ഒരു സാധാരണ തപാൽ വിലാസം. ഒരു സ്ഥലത്തിന്റെ അക്ഷാംശ രേഖാംശത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഡിജിപിൻ. മുൻകൂട്ടി നിശ്ചയിച്ച ചിഹ്നങ്ങൾ ഉപയോഗിച്ച് 10 പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് ഫോർമാറ്റിലേക്ക് എൻകോഡ് ചെയ്തിരിക്കുന്നു. പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും. 

ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. https://dac.indiapost.gov.in/mydigipin/home സന്ദർശിച്ചാൽ ഉപയോക്താക്കൾക്ക് സ്വന്തം മേൽവിലാസത്തിന്റെ ഡിജിപിന്‍ ലഭിക്കും.കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലഭിക്കുന്നതിനും ഓൺലൈൻ ഡെലിവറികളും അടിയന്തര സേവനങ്ങൾക്കുമെല്ലാം ഈ സംവിധാനം സഹായമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ  തിരുവല്ല പോലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത്  താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.കാസർകോട്,കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -