Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്എടി ആശുപത്രിയിലെ...

എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം : അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : എസ്എടി ആശുപത്രിയിലെ വൈദ്യുതി തകരാറിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി വീണ ജോർജ്.ഇന്നലെ രാത്രിയിൽ അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യുതി മുടങ്ങിയത്.മൂന്ന് മണിക്കൂറാണ് അമ്മമാരും കുഞ്ഞുങ്ങളും ഇരുട്ടിൽ കഴിഞ്ഞത്.ട്രാൻസ്ഫോർമറിലെ ബ്രേക്കറുകൾ തകരാറിലായതായിരുന്നു പ്രതിസന്ധിക്ക് കാരണം.വൈദ്യുതി മുടങ്ങിയതോടെ പുറത്തു നിന്ന് എത്തിച്ച ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.

ആശുപത്രിയിലെ പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ വീഴചയാണെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. എന്നാൽ കെഎസ്ഇബി അറ്റകുറ്റപ്പണി പൂർത്തിയാകാത്തതാണ് കാരണമെന്ന് ആശുപത്രി അധികൃതരും ആരോപിക്കുന്നു .സംഭവത്തിൽ പ്രതിഷേധം കടുത്തതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്)  അടൂർ താലൂക്ക്  സമ്മേളനം

അടൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) അടൂർ താലൂക്ക് സമ്മേളനം നടന്നു. താലൂക്ക് കൺവീനർ അശോക് കുമാറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് പി.ബി സതീഷ് ലാലു ഉദ്ഘാടനം ചെയ്തു.   ജില്ലാ ജനറൽ...

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന.ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും സേന...
- Advertisment -

Most Popular

- Advertisement -