Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപ്രാർത്ഥനായോഗം വാർഷിക...

പ്രാർത്ഥനായോഗം വാർഷിക സമ്മേളനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥനായോഗത്തിന്റെ അഖില മലങ്കര വാർഷിക സമ്മേളനം നാളെ നടക്കും. സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ 9 മണിക്കാണ് സമ്മേളനം. സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രാർത്ഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷത വഹിക്കും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ഡോ. വർഗീസ് വർഗീസ് ക്ലാസ് എടുക്കും.

ആദ്യമായാണ് പ്രാർത്ഥനായോഗത്തിന്റെ അഖില മലങ്കര വാർഷിക സമ്മേളനത്തിന് ഇടുക്കി ഭദ്രാസനം ആതിഥ്യമരുളുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള മലങ്കരസഭയുടെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നുമായി 1500ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് ഫാ.ബിജു മാത്യു പ്രക്കാനം, ജനറൽ സെക്രട്ടറി ഫാ. മത്തായി കുന്നിൽ , ട്രഷറർ പി എസ് ജോർജ് എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 16-09-2024 Win Win W-787

1st Prize Rs.7,500,000/- (75 Lakhs) WR 376244 (ERNAKULAM) Consolation Prize Rs.8,000/- WN 376244 WO 376244 WP 376244 WS 376244 WT 376244 WU 376244 WV 376244 WW 376244 WX...

ഗുരുവായൂരില്‍ ഇന്ന് 354 കല്യാണങ്ങള്‍

ഗുരുവായൂർ : ഗുരുവായൂർ അമ്പലനടയിൽ ഇന്ന് റെക്കോർഡ് വിവാഹം. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്. കനത്ത സുരക്ഷയാണ്...
- Advertisment -

Most Popular

- Advertisement -