Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രയുക്തി 2024...

പ്രയുക്തി 2024 : മിനി തൊഴില്‍ മേള  24-ന്

ആലപ്പുഴ : ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി തൊഴില്‍ മേള ‘പ്രയുക്തി 2024’ ഓഗസ്റ്റ് 24-ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടക്കും. പതിനഞ്ചില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറിലധികം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്‍, എച്ച്.ആര്‍, ഐ.ടി എഡ്യൂക്കേഷന്‍, ഓട്ടോമോബൈല്‍സ് വിഭാഗങ്ങളിലുള്ള തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.

എസ.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ ഐ.ടി.ഐ. അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും റിസള്‍ട്ട്  കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാനായി എന്‍.സി.എസ് പോര്‍ട്ടലില്‍ (https://rb.gy/jhz9f9www.ncs.gov.in.) രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ലഭിക്കുന്ന എന്‍.സി.എസ് ഐഡിയും അഞ്ച് ബയോഡേറ്റയുമായാണ് എത്തേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ട്. വിവരങ്ങള്‍ക്ക് 0477-2230624, 04772230624. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ്  ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ  യോഗം

പത്തനംതിട്ട:  കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിപ്പോയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അടിയന്തരമായി...

ജന്മദിനം ആചരിച്ചു

നന്നൂർ: വിശ്വകർമ്മ സമുദായ ആചാരിയുടെ 157 മത് ജന്മദിനം ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ ചെയർമാൻ ടി ആർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റാന്നി ദാമോദരൻ ആചാരി...
- Advertisment -

Most Popular

- Advertisement -