Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsമഴക്കാല പൂർവ്വ...

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ റാലിയും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ റാലിയും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.

ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ എബ്രഹാം, വാർഡ് മെമ്പർമാരായ എസ് സനിൽ കുമാരി, അശ്വതി രാമചന്ദ്രൻ, ചന്ദ്രു എസ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ  തമ്പി എന്നിവർ പ്രസംഗിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹാജിറ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി, കുടുംബശ്രീ  പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

അടൂർ : അടൂരിൽ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തീറ്റയ്‌ക്ക് ശേഷം പശുവിനും കിടാവിനും ദഹനക്കേടുണ്ടായി...

സർപ്പ ആപ്പ് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി

തിരുവല്ല : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോക സർപ്പദിനത്തോടനുബന്ധിച്ച്  തിരുവല്ല  റെയിൽവേ സ്റ്റേഷൻ പരിസരത്ത്  സർപ്പ ആപ്പ് പരിചയപ്പെടുത്തി. ജനവാസ മേഖലകളിൽ നിന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടി പൊതു...
- Advertisment -

Most Popular

- Advertisement -