ബ്രസീലിയ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദ നാഷണൽ ഓഡർ ഓഫ് ദ സതേൺ ക്രോസ് സമ്മാനിച്ചു .ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് പുരസ്കാരം സമ്മനിച്ചത് .ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള വേദികളിൽ ഇന്ത്യ-ബ്രസീൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ബഹുമതി.
ബ്രിക്സ് ഉച്ചകോടിക്ക് ശേഷം റിയോ ദ ജനീറോയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിയെ ശിവതാണ്ഡവസ്തോത്രം ചൊല്ലി ഇന്ത്യൻ സമൂഹം വരവേറ്റു .കൃഷി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ കരാർ ഒപ്പിട്ടു.അടുത്ത അഞ്ച് കൊല്ലത്തിൽ ബ്രസീലുമായുള്ള വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.ബ്രസീൽ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി നമീബിയയിലേക്ക് തിരിച്ചു.






