തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ 10.20 ഓടെ വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖം നടന്ന് കണ്ടതിന് ശേഷമാണ് ഉദ്ഘാടന വേദിയിൽ എത്തിയത്.