ശ്രീനഗർ : രാജ്യത്തെ സുപ്രധാന പദ്ധതിയായ ഇസഡ് – മോർഹ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു .ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2,700 കോടി രൂപ ചെലവിലാണ് ഇസഡ് മോർഹ് തുരങ്കപാത നിർമിച്ചിരിക്കുന്നത്.ഉദ്ഘാടനത്തിന് ശേഷം തുരങ്കത്തിനുള്ളില്‍ കയറിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായും നിർമാണ തൊഴിലാളികളുമായും സംസാരിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കത്തിന് 12 കിലോമീറ്റർ നീളമുണ്ട്.ശ്രീനഗറിനെയും സോനാമാര്‍ഗിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ടണല്‍ ലേയിലേക്കുള്ള യാത്ര എളുപ്പമാക്കും.കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരും ഉത്ഘാടനത്തിൽ പങ്കെടുത്തു.