ന്യൂഡൽഹി : പഞ്ചരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി .എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു .അഞ്ച് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു.
കഴിഞ്ഞ ദിവസം നമീബിയ സന്ദർശിച്ച മോദിയെ നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദ് മോസ്റ്റ് എൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ്’ നൽകി രാജ്യം ആദരിച്ചു.ഡിജിറ്റൽ പണമിടപാടു സംവിധാനമായ യുപിഐ ഈ വർഷം അവസാനത്തോടെ നമീബിയയിൽ നടപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു .ആരോഗ്യം, വിദ്യാഭ്യാസം, അപൂർവ ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയൻ പ്രസിഡന്റ് നെതുംബോ നൻഡി ദിത്വയും ഒപ്പുവച്ചു






