Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി വീണ്ടും...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്:  തിരുവല്ലയില്‍ പൊതുപരിപാടിയിൽ പങ്കെടുക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്.  ഏപ്രില്‍ 4-ന് സംസ്ഥാനത്തെത്തുന്ന മോദി തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയില്‍ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയില്‍ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവര്‍ത്തകര്‍ അണിനിരക്കും.

തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുപ്പതിനായിരം പേര്‍ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബി ജെ പി സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ സംഘടിപ്പിച്ചു

കോട്ടയം : സഭകളുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ട്​ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേക യോഗം ചേർന്ന്​ സംസ്ഥാന ബി ജെ പി. സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്ന പേരിട്ട പരിപാടി​ സംസ്ഥാന...

KERALA LOTTERY RESULT 30/03/2024: Karunya Lottery Result KR-647

1st Prize Rs.80,00,000/- KN 160502 (PALAKKAD) Consolation Prize Rs.8,000/- KO 160502 KP 160502 KR 160502 KS 160502 KT 160502 KU 160502 KV 160502 KW 160502 KX...
- Advertisment -

Most Popular

- Advertisement -