ന്യൂഡൽഹി : ആഫ്രിക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസമാണ് പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനം. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന ഇന്ത്യ-ബ്രസീൽ- സൗത്ത് ആഫ്രിക്ക നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും.സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.
‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ഭാരതത്തിന്റെ കാഴ്ചപ്പാടായ വസുധൈവ കുടുംബകത്തിലൂന്നിയുള്ള ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി പറഞ്ഞു. ഇതാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്ക വൻകരയിൽ നടക്കുന്നത്.






